2012 ജൂൺ 7, വ്യാഴാഴ്‌ച

ഒരു ഫേസ് ബുക്ക് ചര്‍ച്ച

ഗാന്ധിയും മാര്‍ക്സും വേര്‍പ്പിരിയേണ്ടതുണ്ടോ?....”

by Radhakrishnan Trichur on Friday, June 8, 2012 at 6:52am ·
സ്വകാര്യ ഉടമസ്ഥതയും , സാമൂഹ്യ ഉല്‍പാദനവും  തമ്മിലുള്ള വൈരുധ്യത്തില്‍  ഒരാള്‍ക്കും രണ്ടഭിപ്രായം ഉണ്ടാവുകയില്ല എന്ന് തോന്നുന്നു? അതുകൊണ്ടു മാര്‍ക്സ് പ്രസക്തം തന്നെ !എന്നാല്‍ ഭാവിയില്‍ സ്രിഷ്ടിക്കപെടുന്ന ശാസ്ത്രീയ സോഷ്യലിസതിന്റെ മാതൃക നല്‍കുന്നതില്‍ ലെനിനിസ്റ്റുകളുടെ പരാജയം ആണ് പ്രശ്നം?

അതുകൊണ്ട് നാം അഭിമുഖീ കരികുന്ന പ്രശ്നം ഗാന്ധിയും മാര്‍ക്സും തമ്മില്‍ ഉള്ളതാനോ,?..... അതോ ലെനിനും  മാര്‍ക്സും തമ്മില്‍ ഉള്ളത്  അല്ലേ?....

ജനങ്ങള്‍ ആണ് ചരിത്രം രചികുന്നത് .ജനം ആണ് ഭരികേണ്ടതും . ജനങ്ങള്കാന് പൂര്‍ണ അധികാരം .ഈ ലെനിനിസ്റ്റ് സെല്ല്ഭരണം 'ജനകീയ അധികാരം'ആണോ?ലെനിന്റെ സോഷ്യലിസ്റ്റ് സ്റ്റേറ്റ്നു പാരിഷ് കമ്മുനെമായി ഉള്ളടകത്തില്‍  എന്തു ബന്ധം ആണ് കാണാന്‍ കഴിയുക? അതു കൊണ്ടാണ്  ലെനിന്റെ സോഷ്യലിസ്റ്റ്‌ മാതൃക പുതിയ തലമുറ ഇഷ്ടപെടാത്തത്  എന്നാണ് എന്റെ അഭിപ്രായം? .ജനജീവിതത്തെ ബാധിക്കുന്ന വിമോചനസമരങ്ങളുടെ വേലിയേറ്റമാണ് ഇന്ന് മുതലാളിത്ത ദുര്‍ഗ്ഗങ്ങളില്‍ തന്നെ നടക്കുന്നത്. എന്നാല്‍ ഈ സമരങ്ങളുടെ നേതൃത്തത്തില്‍ നിന്ന് കംമുനിസ്ടുകള്‍ അന്യന്‍ ആവുന്നതു എന്തുകൊണ്ടാണ്?

സോഷ്യലിസതിനോടല്ല, മാര്‍ക്സിസത്തിനോടല്ല ജനത്തിന് മമത ഇല്ലായ്മ , പകരം പാര്ടികാരനില്‍ അധികാരം ചെന്ന് ചേരുന്നതില്‍ മാത്രം ആണ് അഭിപ്രായം ഇല്ലാത്തതു .. ? അതുകൊണ്ടാണ് ഗാന്ധിയും മാര്‍ക്സു തമ്മിലുള്ളതല്ല വിഷയം ,പാര്‍ട്ടി- കൈക്കാരെന്റെ പിടിവാശി ആന്ണു പ്രശ്നം എന്നു ഞാന്‍ പറയുന്നതു !. അതുകൊണ്ടു ഈ 'പ്രമേയം'  യഥാര്‍ത്ഥ പ്രശ്നത്തെ വക്രീകരികുവാനാണ് ഉതകുക  !

മറുപടി  

ദേവാനന്ദ്‌ എന്‍


മാര്‍ക്സിസം സംബന്ധിച്ച നിരവധി വിഷയങ്ങളാണ് രാധാകൃഷ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് ചര്‍ച്ച FB യില്‍ നടത്തി വന്നത് .എല്ലാത്തിലും ഏതാണ്ട് ഒരേ ആളുകളും ..മുറം പോലെ യാണോ അതോ ഉരല്‍ പോലെയാണോ അതുമല്ല തൂണ് പോലെ തന്നെ യാണ് എന്ന് അവര്‍ക്കെല്ലാം ഉറച്ച അഭിപ്രായങ്ങളും ഉണ്ട്.ഇത് വായിച്ചാല്‍ 'ആനയെ ക്കണ്ട കഥ "പറഞ്ഞു ഞാന്‍ കാഴ്ച ഉള്ളവനാണെന്ന് അവകാശപ്പെടുന്നു എന്ന് പറയാനുള്ള ബുദ്ധിയും ഈ സുഹൃത്തുക്കള്‍ക് ഉണ്ട് .
ഇന്റെര്‍വല്‍ കഴിഞ്ഞു സിനിമ കാണാന്‍ കയറിയ പോലെ യായി ഇടയ്ക്കു ഒരു ചര്‍ച്ചയില്‍ ചേര്‍ന്ന എന്റെ സ്ഥിതി ഒരാള്‍ തന്റെ മറ്റൊരു പോസ്റ്റിന്റെ ബാക്കി വേറൊന്നില്‍ പറഞ്ഞാലും ആര്‍കും പ്രശ്നമാവില്ല .രാധാകൃഷ്ണന്റെ ത്രെഡ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉള്ളതിന്റെ ഒരംശമേ പ്രകടിപ്പിക്കുകയുള്ളൂ .ചര്‍ച്ച ചെയ്യുന്നവര്‍ ബാക്കി ഭാഗത്തിന് കൂടി മറുപടി പറയണം .
അത് കൊണ്ട് പുതിയ പ്രശ്നത്തില്‍ എന്തെങ്കിലും പറയും മുന്‍പ്  ചില ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കണം !പ്രമേയം അങ്ങിനെ തന്നെ എടുത്തിട്ടാണ് ഞാന്‍ സംശയങ്ങള്‍ ഉന്നയികുന്നത്

“ഗാന്ധിയും മാര്‍ക്സും വേര്‍പ്പിരിയേണ്ടതുണ്ടോ?....” 1 .ഇപ്പൊ യോജിച്ചിരിക്കുകയാണോ?

2.സ്വകാര്യ ഉടമസ്ഥതയും , സാമൂഹ്യ ഉല്‍പാദനവും  തമ്മിലുള്ള വൈരുധ്യത്തിനു      ഒരു ഉദാഹരണം തരാതെ  ഒരാള്‍ക്കും" രണ്ടഭിപ്രായം ഉണ്ടാവുകയില്ല എന്ന് തോന്നുന്നു" എന്നെങ്ങിനെ പറയും ?

സ്വകാര്യ ബസും കെ എസ അര ടി സി യുമാണോ

അംബാനിയും ബി എസ എന്‍ എലുമാണോ
പി ഡി ഡി പി യും മില്‍മയും ആണോ

അതോ വേറെന്തെങ്കിലും മനസിലുണ്ടോ ?

3.അതുകൊണ്ടു മാര്‍ക്സ് പ്രസക്തം തന്നെ !-                     എതുകൊണ്ട്?
എന്നാല്‍ ഭാവിയില്‍ സ്രിഷ്ടിക്കപെടുന്ന ശാസ്ത്രീയ സോഷ്യലിസതിന്റെ മാതൃക നല്‍കുന്നതില്‍ ലെനിനിസ്റ്റുകളുടെ പരാജയം ആണ് പ്രശ്നം?
ഭാവിയിലെ കാര്യങ്ങള്‍ക് മാതൃക നല്‍കാമെന്ന് അവരാരെങ്കിലും വാഗ്ദാനം ചെയ്തിരുന്നോ?ഭാവിയില്‍ സ്രിഷ്ടിക്കപെടുന്നശാസ്ത്രീയ സോഷ്യലിസം

സൃഷ്ടിക്കുന്നത് ആരാ?സ്രിഷ്ടിക്കപെടുന്ന"എന്നാ കര്‍മണി പ്രയോഗം എന്തിനാ?


4.അതുകൊണ്ട് നാം അഭിമുഖീ കരികുന്ന പ്രശ്നം ഗാന്ധിയും മാര്‍ക്സും തമ്മില്‍ ഉള്ളതാനോ,?..... അതോ ലെനിനും  മാര്‍ക്സും തമ്മില്‍ ഉള്ളത്  അല്ലേ?....
 അല്ലല്ലോ ?നാം അഭിമുഖീ കരികുന്ന പ്രശ്നം ആകുമ്പോള്‍   ഒരു പാര്‍ടി നമ്മള്‍ തന്നെ ആകണം .രണ്ടാം കക്ഷി പ്രശ്നം എന്തെന്നറിയാതെ പറയാന്‍ പറ്റുമോ ?
മൂന്നു പേരും മരിച്ചവര്‍ !അവര്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ല .

5.ജനങ്ങള്‍ ആണ് ചരിത്രം രചികുന്നത് .ജനം ആണ് ഭരികേണ്ടതും . ജനങ്ങള്കാന് പൂര്‍ണ അധികാരം .ഈ ലെനിനിസ്റ്റ് സെല്ല്ഭരണം 'ജനകീയ അധികാരം'ആണോ?
അല്ല ,സാധ്യമേ അല്ല !!

6.ലെനിന്റെ സോഷ്യലിസ്റ്റ് സ്റ്റേറ്റ്നു പാരിഷ് കമ്മുനെമായി ഉള്ളടകത്തില്‍  എന്തു ബന്ധം ആണ് കാണാന്‍ കഴിയുക?

രണ്ടും  രണ്ടു വിരുദ്ധ കാര്യങ്ങള്‍ .കംയുന്‍ യാഥാര്‍ത്ഥ്യ ബോധ മില്ലാത്ത ,പരാജയപ്പെട്ട  സ്വപ്നം ,കാരണങ്ങള്‍ പഠിച്ചു കഴിഞ്ഞത് .USSR കുറെ ഏറെ ക്കാലം നിലനിന്ന മറ്റൊരു പരീക്ഷണം .പരാജയപ്പെട്ട തിന്റെ കാരണങ്ങള്‍ പഠിക്കണം

7.അതു കൊണ്ടാണ്  ലെനിന്റെ സോഷ്യലിസ്റ്റ്‌ മാതൃക പുതിയ തലമുറ ഇഷ്ടപെടാത്തത്  എന്നാണ് എന്റെ അഭിപ്രായം?

എന്തിനാ ഇത്ര പെട്ടെന്ന് അഭിപ്രായം പറയുന്നത് ?"ലെനിന്റെ സോഷ്യലിസ്റ്റ്‌ മാതൃക" എന്നൊരു മാതൃക എവിടെ ഉണ്ട് ? ഉണ്ടായിട്ടു വേണ്ടേ ഇഷ്ടപ്പെടാന്‍

8..ജനജീവിതത്തെ ബാധിക്കുന്ന വിമോചനസമരങ്ങളുടെ വേലിയേറ്റമാണ് ഇന്ന് മുതലാളിത്ത ദുര്‍ഗ്ഗങ്ങളില്‍ തന്നെ നടക്കുന്നത്. എന്നാല്‍ ഈ സമരങ്ങളുടെ നേതൃത്തത്തില്‍ നിന്ന് കംമുനിസ്ടുകള്‍ അന്യന്‍ ആവുന്നതു എന്തുകൊണ്ടാണ്?
സമരം ചെയ്യുന്നവനെ അതിന്റെ മുന്‍പില്‍ വരൂ !കമ്യുനിസ്ടാണ് എന്ന്  പറഞ്ഞു വീട്ടില്‍ ഇരിക്കുന്നവനെ ആരെങ്കിലും മുന്‍പില്‍ കൊണ്ടിരുത്തുമോ?ധര്‍ണ ഉത്ഘാടനം ചെയ്തു ശീലിക്കുന്ന കംയുനിസ്റിനെ കണ്ടു ശീലിച്ചതിന്റെ കുഴപ്പമാണ് !സമരത്തില്‍ മുന്നില്‍ വരുന്നവനാരോ അവനെ കംയുനിസ്ടായി കണ്ടോള് !
ജനങ്ങള്‍ ചരിത്രം  രചിക്കാറില്ല .ലോക ചരിത്രത്തില്‍ പഴയ ഗ്രീസില്‍ പോലും ജനങ്ങള്‍ ഭരിച്ചിട്ടില്ല .രാജാവ്‌ ,ചക്രവര്‍ത്തി ,പ്രധാനമന്ത്രി അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇവരാണ് എന്നും ജനങ്ങളെ ഭരിച്ചിട്ടുള്ളത് .പറ്റിക്കാന്‍ വേണ്ടി ജനപ്രതിനിധി എന്നോ ദൈവം നിയോഗിച്ചവന              എന്നോ പത്മനാഭ ദാസന്‍ എന്നോ ഒക്കെ പരയുമെന്നെ ഉള്ളു .ജനങ്ങള്കാന് പൂര്‍ണ അധികാരം-ആരെങ്കിലും അത് കാര്യമായി എടുക്കുമോ ?

9.സോഷ്യലിസതിനോടല്ല, മാര്‍ക്സിസത്തിനോടല്ല ജനത്തിന് മമത ഇല്ലായ്മ , പകരം പാര്ടികാരനില്‍ അധികാരം ചെന്ന് ചേരുന്നതില്‍ മാത്രം ആണ് അഭിപ്രായം ഇല്ലാത്തതു .. ? അതുകൊണ്ടാണ് ഗാന്ധിയും മാര്‍ക്സു തമ്മിലുള്ളതല്ല വിഷയം ,പാര്‍ട്ടി- കൈക്കാരെന്റെ പിടിവാശി ആന്ണു പ്രശ്നം എന്നു ഞാന്‍ പറയുന്നതു !.
പാര്‍ട്ടി എന്ന് പറയുമ്പോള്‍ കമ്യുണിസ്റ്റ് പാര്‍ടികള്‍ മാത്രമല്ലേ ഉദ്ദേശിക്കുന്നത് ?കോണ്ഗ്രസ് ,ബി ജെ പി ,എസ പി ഒന്നും പെടില്ല എന്ന് കൂടി പറയുന്നുണ്ടോ ?അതോ സോണിയ ,മന്‍മോഹന്‍ ,അദ്വാനി ,യാദവ് ,ലാലു ,ജയ ,മമത തുടങ്ങിയ സാധു ജനസെവകരില്‍ അധികാരം ചെന്ന് ചേരുന്നതില്‍ജനത്തിന് സന്തോഷമേ ഉള്ളു എന്നാണോ ?

അതുകൊണ്ടു ഈ 'പ്രമേയം'  യഥാര്‍ത്ഥ പ്രശ്നത്തെ വക്രീകരികുവാനാണ് ഉതകുക  !-ഇത് മനസിലായില്ല

ഇത്രയും വിശദീകരണങ്ങള്‍ തന്നാല്‍ നമുക്ക് വളരെ ക്രിയാത്മകമായി ചര്‍ച്ച ചെയ്യാം .അല്ലെങ്കില്‍ പഴയത് പോലെ തമ്മില്‍ മനസിലാകാതെ പോകും